ദുബായി: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 59 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടോവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലാണ് ഇന്ത്യ.
ഒമ്പതു റൺസുമായി വേദാന്ത് ത്രിവേദിയും ഒരു റൺസുമായി അഭിഗ്യാൻ കുണ്ടുവുമാണ് ക്രീസിൽ. വൈഭവ് സൂര്യവംശി (26), നായകൻ ആയുഷ് മഹാത്രെ (രണ്ട്), ആരോൺ ജോർജ് (16), വിഹാൻ മൽഹോത്ര (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.